Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahmat Shah

അർധസെഞ്ചുറിയുമായി റഹ്‌മത്ത് ഷാ, ഇന്ത്യയ്ക്കെതിരേ അഫ്ഗാൻ കരകയറുന്നു

ചണ്ഡിഗഡ്: ഇന്ത്യയ്ക്കെതിരായ ഏകടെസ്റ്റിൽ വൻ തകർച്ചയിൽ നിന്ന് അഫ്ഗാനിസ്ഥാൻ കരകയറുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന നിലയിലാണ്.

അർധസെഞ്ചുറിയുമായി റഹ്‌മത്ത് ഷായും (55) 10 റൺസുമായി ഷറഫുദ്ദീൻ അഷറഫുമാണ് ക്രീസിൽ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 428 റൺസ് പിന്നിലാണ് അഫ്ഗാൻ ഇപ്പോൾ.

നേരത്തെ, മൂന്നിന് 62 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനെ റഹ്‌മത്ത് ഷാ തോളിലേറ്റുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചുനിന്ന ഷാ കരുതലോടെ ബാറ്റ് വീശുകയായിരുന്നു.

അഞ്ചിന് 113 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന് അസ്മത്തുള്ള ഒമർസായ്‌യുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാനാകുംമുമ്പേ അസ്മത്തുള്ളയെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുകയായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി മാനവ് സുതർ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Latest News

Corehub Up